

യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെ അതിക്രമത്തിനെതിരെ വിമർശിച്ച് ; എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
സ്വന്തം ലേഖിക.
ആലപ്പുഴ :എല്ലാക്കാലത്തും പിണറായി ആവില്ല മുഖ്യമന്ത്രിയെന്ന് പൊലീസുകാര്‍ ഓര്‍മ്മിക്കണമെന്ന് കെ സി വേണുഗോപാല്‍.യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെയും അംഗരക്ഷകരുടെയും അതിക്രമത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തി.
ഇത് കേട്ടിട്ടില്ലാത്ത രീതിയാണെന്നും ചങ്ങലക്ക് ഭ്രാന്ത് പിടിച്ചുവെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു. ഓടിച്ചിട്ട് തലതല്ലിപ്പൊളിക്കുന്നത് എവിടുത്തെ രീതിയാണെന്ന് ചോദിച്ച കെ സി വേണുഗോപാല്‍ തല്ലുന്നതിന് പൊലീസ് കാവല്‍ നില്‍ക്കുന്നുവെന്നും കുറ്റപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും യാത്ര കുട്ടികളുടെ തല തല്ലിപ്പൊളിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]