
മുംബൈ – മഹേന്ദ്ര സിംഗ് ധോണി വിരമിച്ച് നാല് വര്‍ഷം പിന്നിട്ടപ്പോള്‍ ബി.സി.സി.ഐക്ക് ബോധോദയം. ധോണി ധരിച്ചിരുന്ന ഏഴാം നമ്പര്‍ ജഴ്സി ഇനി ഒരു ഇന്ത്യന്‍ താരത്തിനും അനുവദിക്കേണ്ടെന്ന് ബി.സി.സി.ഐ തീരുമാനിച്ചു. 2019 ലെ ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനം ഇന്ത്യന്‍ കുപ്പായമിട്ടത്. 2013 ല്‍ വിരമിച്ച സചിന് ടെണ്ടുല്‍ക്കര്‍ അണിഞ്ഞിരുന്ന പത്താം നമ്പര്‍ ജഴ്സിയും ആര്‍ക്കും അനുവദിക്കാറില്ല. 2017 ല്‍ ഒരു തവണ ശാര്‍ദുല്‍ താക്കൂര്‍ മാത്രം പത്താം നമ്പര്‍ ധരിച്ചു.