
റിയാദ്: അവധി കഴിഞ്ഞ് മൂന്നുമാസം മുമ്പ് നാട്ടിൽനിന്നെത്തിയ മലയാളി സൗദിയിൽ മരിച്ചു. ഖസീം പ്രവിശ്യയിലെ അൽഗാത്തിൽ ജോലി ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ദേവരാജനാണ് ഹൃദയാഘാതം മൂലം അൽഗാത്ത് ആശുപത്രിയിൽ നിര്യാതനായത്.
20 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. നാട്ടിൽ അവധിക്ക് പോയിട്ട് മൂന്ന് മാസം മുമ്പാണ് തിരിച്ചെത്തിയത്. ഭാര്യ: സതി. മക്കൾ: ധന്യ, ദിവ്യ. മരുമകൻ: സന്തോഷ്. കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയുടെയും അൽഗാത്ത് കെ.എം.സി.സി ഏരിയാകമ്മിറ്റിയുടെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിച്ചുവരുന്നു.
Read also –
Last Updated Dec 14, 2023, 9:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]