
മഞ്ഞുകാലമാകുമ്പോള്‍ രോഗങ്ങളുടെ വരവ് കൂടും. ഈ സമയത്ത് രോഗ പ്രതിരോധശേഷി മെച്ചപ്പെടേണ്ടതുണ്ട്. കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ തണുപ്പുകാലങ്ങളില്‍ രോഗ പ്രതിരോധശേഷി കൂട്ടാൻ അവരുടെ ഭക്ഷണത്തില്‍ അല്പം ശ്രദ്ധ നല്‍കാം. ഇത്തരത്തില്‍ അവര്‍ക്ക് നല്കാവുന്ന ചില ‘ഹെല്‍ത്തി’ പാനീയങ്ങളെ കുറിച്ചറിയാം
‘ടെര്‍മെറിക് മില്‍ക്ക്’ അഥവാ പാലും മഞ്ഞളും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം കുട്ടികള്‍ക്ക് പതിവായി നല്‍കാം. പാല് പറ്റാത്ത കുട്ടികള്‍ക്ക് ഇത് നല്‍കാതിരിക്കുക
പാലില്‍ ബദാമും കുങ്കുമവും ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കുന്നതും നല്ലതാണ്. ഇവിടെയും പാല് പറ്റാത്ത കുട്ടികളുണ്ടെങ്കില്‍ അവരെ മാറ്റിനിര്‍ത്തുക
മാതളം നല്ലൊരു ‘വിന്റര്‍’ വിഭവമാണ്. ഇതും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ നല്ലതാണ്. കുട്ടികളെയും മാതളം കഴിച്ച് ശീലിപ്പിക്കാം
കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു വിന്റര്‍ ഫ്രൂട്ട് ആണ് സ്ട്രോബെറി. ഇതും കിവിയും ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കി കൊടുക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്
ഇളം ചൂടുവെള്ളത്തില്‍ അല്പം ചെറുനാരങ്ങ പിഴിഞ്ഞ്, അത് പതിവായി കുട്ടികള്‍ക്ക് കൊടുക്കുന്നതും വളരെ നല്ലതാണ്
ബീറ്റ്റൂട്ട്, ക്യാരറ്റ്, ഇഞ്ചി എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ജ്യൂസും വളരെ നല്ലതാണ്. ഇതും മധുരം ചേര്‍ക്കാതെ തന്നെ കുട്ടികളെ കഴിച്ച് ശീലിപ്പിക്കുക
കുരുമുളക്, ഇഞ്ചി, ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ എന്നിങ്ങനെയുള്ള സ്പൈസുകളെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന മസാല ചായയും പ്രതിരോധശേഷിക്ക് നല്ലതാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]