
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ ഗുണ്ടക്കല്‍ നെറ്റികാന്തി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ തീപിടിച്ച ബുള്ളറ്റ് പൊട്ടിത്തെറിച്ചു. അമ്പലത്തിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് പൊട്ടിത്തെറി നടന്നത്.
രവിചന്ദ്ര എന്നയാള്‍ മൈസൂരവില്‍ നിന്ന് 387 കിലോമീറ്റര്‍ ഓടിച്ചാണ് ബുള്ളറ്റ് അനന്തപൂരിലെത്തിച്ചത്. ക്ഷേത്രത്തിന് മുന്നില്‍ ബുള്ളറ്റ് പാര്‍ക്ക് ചെയ്ത രവിചന്ദ്ര ദര്‍ശനത്തിനായി അകത്തേക്ക് കയറിയ ആ സമയത്താണ് ബുള്ളറ്റിന് തീപിടിച്ചത്.
ആളിപ്പടര്‍ന്ന തീയില്‍ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയാണുണ്ടായത്. ആര്‍ക്കും ആളപായമില്ല.
തീ ഉയരാനുള്ള കാരണം വ്യക്തമല്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]