
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ആർക്കനുകൂലം എന്ന് ഇന്നറിയാം. രാവിലെ 10 ന് വിവിധ ജില്ലകളിലായി നടന്ന തദ്ദേശ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കും. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി ജനവിധി തേടിയത്. മത്സരിച്ചതിൽ 47 പേര് സ്ത്രീകളായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫലത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.
ഉപതെരഞ്ഞെടുപ്പ് എവിടെയൊക്കെ?
തിരുവനന്തപുരം
അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ്. സി പി എമ്മിന്റെ സിറ്റിംഗ് സിറ്റാണ്.
കൊല്ലം
തഴവ ഗ്രാമ പഞ്ചായത്തിലെ 18-ാം വാര്‍ഡ് കടത്തൂര്‍ കിഴക്ക് വാർഡിലാണ് ഉപതെരഞ്ഞെടുപ്പ്. പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ് മയ്യത്തും കരയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വിലങ്ങറ വാര്‍ഡിലും ഉപതെരഞ്ഞെടുപ്പുണ്ട്. കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നു.
പത്തനംതിട്ട
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 12-ാം കാഞ്ഞിരവേലിയിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. റാന്നി ഗ്രാമ പഞ്ചായത്തിലെ പുതുശ്ശേരിമല കിഴക്ക് വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നു.
ആലപ്പുഴ
കായംകുളം നഗരസഭയിലെ ഫാക്ടറി വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ്. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നു.
കോട്ടയം
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11 കുറ്റിമരം പറമ്പ് വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് വാര്‍ഡ്, കൂട്ടിക്കല്‍ വാര്‍ഡ്, വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 10-ാം വാര്‍ഡ്, തലനാട് ഗ്രാമ പഞ്ചായത്തിലെ മേലടുക്കം വാര്‍ഡ് എന്നിവടങ്ങളും ഉപതെരഞ്ഞെടുപ്പ് നടക്കുന്നു.
ഇടുക്കി
ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്തിലെ മാവടി വാര്‍ഡ്, കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ ഏഴാംവാര്‍ഡ് നെടിയ കാട് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
എറണാകുളം
വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്തിലെ 10 -ാം വരിക്കോൽ, രാമമംഗലം ഗ്രാമ പഞ്ചായത്തിലെ 13-ാം വാര്‍ഡ് കോരങ്കടവ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തൃശൂർ
മാള ഗ്രാമ പഞ്ചായത്തിലെ കാവനാട് വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പാലക്കാട്
പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24 -ാം ഡിവിഷന് വാണിയംകുളം, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ പാലാട്ട് റോഡ് വാര്‍ഡ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ കണ്ണോട് ഡിവിഷൻ വാർഡ്, പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ തലക്കശ്ശേരി വാര്‍ഡ്, തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ പള്ളിപ്പാടം വാര്‍ഡ്, വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചു മൂര്‍ത്തി വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
മലപ്പുറം
ഒഴൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒഴൂര്‍ വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കോഴിക്കോട്
വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ 14 കോടിയൂറ വാര്‍ഡ്, വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ചല്ലിവയല്‍ വാര്‍ഡ്, മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ പുല്ലാളൂര്‍ വാര്‍ഡ്, മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ 13 പാറമ്മല്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
വയനാട്
മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ പരിയാരം വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കണ്ണൂര്‍
പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ 10 -ാം വാര്‍ഡ് ചൊക്ലിയിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്
കാസര്‍കോട്
പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]