
മിനി സ്ക്രീൻ പ്രേക്ഷകര്‍ക്കെല്ലാം ഏറെ സുപരിചിതയാണ് സ്നേഹ ശ്രീകുമാര്‍. നടി, അവതാരക എന്നിങ്ങനെയുള്ള നിലകളില്‍ ശ്രദ്ധേയയായ സ്നേഹ വിവാഹം കഴിച്ചിരിക്കുന്നതും ഒരു കലാകാരനെ തന്നെയാണ്. എസ് പി ശ്രീകുമാര്‍ എന്ന നടനെ ഇന്ന് മിക്ക മലയാളികള്‍ക്കും അറിയാം. ശ്രീകുമാറും മിനിസ്ക്രീനിലൂടെയാണ് വന്നതെങ്കിലും ഇപ്പോള്‍ സിനിമകളില്‍ ഏറെ അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഇരുവരും 2019 ലാണ് വിവാഹിതരാകുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞ് പിറക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സ്നേഹ മകൻ കേദാറിനെ കുറിച്ചുള്ള വിശേഷങ്ങളും മുടങ്ങാതെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ വിവാഹവാർഷികം ആഘോഷിക്കുകയാണ് താരങ്ങൾ. ആശംസകൾ അറിയിച്ച് സ്നേഹ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘4 വർഷം മുമ്പുള്ള ഡിസംബര്‍ 11. സംഭവബഹുലമായ 4 വർഷങ്ങൾ. അങ്ങനെ വിജയകരമായി മുന്നോട്ട്.. രണ്ട് സാഹചര്യങ്ങളിൽ, രണ്ട് സ്ഥലങ്ങളിൽ വളർന്ന നമ്മൾ ഓരോദിവസവും പരസ്പരം മനസിലാക്കുകയായിരുന്നു… ഇതിനിടയിൽ സങ്കടങ്ങളും സന്തോഷങ്ങളും. ‘എന്റെ’ എന്നതിൽനിന്നും “നമ്മുടെ” ആയി കഴിഞ്ഞപ്പോൾ ആണ് ഓസ്കാർ സ്നേഹദൂതനെ പോലെ നമ്മുടെ ജീവിതത്തിലേക്ക് വന്നത്. അവൻ വന്ന ശേഷം നമ്മുടെ വീട്ടിൽ കൂടുതൽ സ്നേഹം നിറഞ്ഞു.. ആ സ്നേഹം എന്നും നിലനിർത്താനും കൂടുതൽ മധുരമുള്ളതാക്കാനും ഇന്ന് കേദാറും ഒപ്പമുണ്ട് .. ഇനിയും സ്നേഹവും സന്തോഷവും നിറഞ്ഞ ദിവസങ്ങൾ കേദാറിനോടും ഓസ്കാറിനോടും ഒപ്പം ആഘോഷമാക്കി ജീവിക്കാൻ നമുക്ക് സാധിക്കട്ടെ… വിവാഹവാർഷിക ആശംസകൾ ശ്രീ’ എന്നാണ് സ്നേഹ കുറിക്കുന്നത്.
സ്നേഹയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ഞങ്ങളുടെ കുടുംബം എന്ന് ചേർത്തായിരുന്നു ശ്രീകുമാർ വിവാഹ വാർഷിക ദിനത്തിൽ ആശംസകൾ പങ്കുവെച്ചത്.
Last Updated Dec 14, 2023, 1:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]