ദില്ലി: അനന്തപുരി നിവാസികൾക്ക് ലോക്സഭയിൽ നിന്നൊരു സന്തോഷ വാർത്ത. തലസ്ഥാന നിവാസികളുടെ പ്രിയപ്പെട്ട
അനന്തപുരി എഫ് എം തുടരുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പുനൽകിയതാണ് സന്തോഷ വാർത്ത. തിരുവനന്തപുരത്തെ അനന്തപുരി എഫ് എം റേഡിയോ നിലയം നിർത്തലാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ ലോക്സഭയിൽ ഉറപ്പുനൽകിയത്.
ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനന്തപുരി എഫ് എം റേഡിയോ നിലയം നിർത്തലാക്കില്ല, പക്ഷേ ശ്രോതാക്കളുടെ അഭിരുചിക്ക് അനുസരിച്ച് ഉള്ളടക്കത്തിലടക്കം മാറ്റം വരുത്തുമെന്നും കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിന് കേന്ദ്ര മന്ത്രി മറുപടിയിലൂടെ വ്യക്തമാക്കി.
ഇന്ത്യയിൽ കോൺഗ്രസുള്ളപ്പോൾ മണി ഹീസ്റ്റ് കഥകൾ ആർക്ക് വേണം, ‘351 കോടി’ പരിഹാസവുമായി പ്രധാനമന്ത്രി നേരത്തെ അനന്തപുരി എഫ് എം പ്രക്ഷേപണം നിര്‍ത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ കത്തയച്ചിരുന്നു. അനന്തപുരി എഫ് എം ജീവനക്കാര്‍ പ്രതിപക്ഷ നേതാവിന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് കത്തയച്ചിരുന്നത്.
പ്രക്ഷേപണം നിര്‍ത്തിയതോടെ വര്‍ഷങ്ങളോളം പണിയെടുത്ത നിരവധി കാഷ്വല്‍ ജീവനക്കാര്‍ക്കടക്കം ജോലി നഷ്ടപ്പെട്ടിരുന്നു. ഇതില്‍ പലര്‍ക്കും അനുയോജ്യമായ മറ്റ് തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയില്ലെന്നതാണ് മറ്റൊരു കാര്യം.
അനന്തപുരി എഫ് എമ്മിന് 45 ലക്ഷത്തിലധികം ശ്രോതാക്കളുണ്ടെന്നാണ് കണക്ക്. പ്രതിവര്‍ഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനം അനന്തപുരി എഫ് എം സ്റ്റേഷന് പ്രസാര്‍ ഭാരതിക്ക് നേടിക്കൊടുക്കുന്നുണ്ടായിരുന്നു.
കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരമാണ് പ്രസാർഭാരതി പ്രാദേശിക എഫ് എമ്മുകൾ നേരത്തെ നിർത്തലാക്കിയത്. അപ്രതീക്ഷിതമായി അനന്തപുരിയുടെ ഹൃദയതാളം നിലച്ചതിൽ നിരാശരായിരുന്നു ശ്രോതാക്കൾ.
ചലച്ചിത്ര ഗാനങ്ങളും വിനോദ വിജ്ഞാന പരിപാടികളും ഒപ്പം ജലവിതരണം മുടങ്ങുന്നത് മുതൽ ട്രെയിൻ സമയക്രമങ്ങൾ വരെ അറിയിപ്പുകളായി അനന്തപുരി എഫ് എമ്മിൽ എത്തിയിരുന്നു. അങ്ങനെ ശ്രോതാക്കളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു അനന്തപുരി എഫ് എം നിലവിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പ്രസാർ ഭാരതി നേരത്തെ പ്രക്ഷേപണം നിർത്തിയത്.
അനന്തപുരി എഫ് എം പ്രവർത്തനം അവസാനിപ്പിക്കുന്നില്ലെന്ന വാർത്ത അതുകൊണ്ടുതന്നെ അനന്തപുരി നിവാസികൾക്ക് വലിയ സന്തോഷമാണ് പ്രദാനം ചെയ്യുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated Dec 13, 2023, 9:39 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]