
ഇരിങ്ങാലക്കുട – ഗ്രില്ലിനുള്ളില്‍ തല കുടുങ്ങിയ കുട്ടിയെ രക്ഷിക്കാന്‍ നാട്ടുകാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതായതോടെ അഗ്നിരക്ഷാ സേന എത്തി രക്ഷപെടുത്തി. ഇരിങ്ങാലക്കുട ഠാണാവില്‍ കെ വി എം ആര്‍ക്കേഡ് എന്ന ബില്‍ഡിംങ്ങിന്റെ രണ്ടാം നിലയില്‍ ആണ് സംഭവം നടന്നത്. നടവരമ്പ് സ്വദേശി പാറപ്പുറത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മൂന്ന് വയസുള്ള ബുദ്ധദേവ് കൃഷ്ണ എന്ന കുട്ടിയുടെ തലയാണ് ഗ്രില്ലിനുള്ളില്‍ കുടുങ്ങിയത്. കുട്ടിയെ രക്ഷിക്കാന്‍ ബന്ധുക്കളും നാട്ടുകാരും ഇവിടുത്തെ വ്യാപാരികളും ഏറെ ശ്രമിച്ചെങ്കില്ലും സാധിക്കാത്തതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് ഗ്രില്‍ അറുത്ത് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.