
ശബരിമലയിലെ തിരക്ക് കാരണം ശബരിമലയിലേക്ക് എത്തുന്ന ഭക്തരിൽ പലരും ദർശനം നടത്താൻ കഴിയാതെ ഇന്നലെ പന്തളത്തു വന്നു മടങ്ങി. അതിനിടെ, കൂട്ടം തെറ്റിയ ഒരു കുഞ്ഞയ്യപ്പന്റെ കരയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.(K Surendran Against Pinarayi vijayan on sabarimala rush)
നിലയ്ക്കലിലെ തിരക്കില്‍പ്പെട്ട് കൂട്ടം തെറ്റിയ കുഞ്ഞ് കരഞ്ഞുകൊണ്ട് അച്ഛനെ തിരയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എന്നാൽ വിഷയത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി.
കേരളത്തിലല്ലാതെ വേറെ ഇന്ത്യയിൽ ഒരിടത്തും ഇത്തരം ദൃശ്യങ്ങൾ നമുക്ക് കാണാനാവില്ല. പിണറായി വിജയൻ ആയിരം തവണ ഗംഗയിൽ മുങ്ങിയാലും ഈ പാപക്കറയിൽ നിന്നു മോചനമുണ്ടാവില്ലെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
വിഡിയോ ഉൾപ്പെടെയാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ചത്. പൊലീസിനോട് കൈകൂപ്പി അലറിക്കരയുന്ന കുഞ്ഞയ്യപ്പന് ഒടുവിൽ അച്ഛനെ കണ്ടപ്പോൾ ആശ്വാസത്തോടെ കൈവീശി കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം അയ്യപ്പഭക്തർ അനുഭവിക്കുന്ന ദുരിതം മനസിലാക്കാൻ ശബരിമല സന്ദർശിക്കാനൊരുങ്ങി ബിജെപി നേതൃത്വം. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമല സന്ദർശിക്കുന്നത്.
നാളെ പ്രത്യേക സംഘം ശബരിമല സന്ദർശിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ജി.രാമൻ നായർ, പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ വിഎ സൂരജ്, കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ എന്നിവർ സംഘത്തിലുണ്ടാകും.
Story Highlights: K Surendran Against Pinarayi vijayan on sabarimala rush
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]