
ലാൻഡ് റോവറിൽ നിന്നുള്ള ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ സൂചന നൽകുന്ന ടീസർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും മികച്ച വാഹനമായിരിക്കും റേഞ്ച് റോവർ ഇലക്ട്രിക് എസ്.യു.വിയെന്നാണ് ലാൻഡ് റോവർ അറിയിച്ചിരിക്കുന്നത്. 2024ൽ ലാൻഡ് റോവറിന്റെ ആദ്യ ഇലക്ട്രിക് മോഡൽ എത്തുമെമന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
പുതിയ റേഞ്ച് റോവറിൽ നിന്നുള്ള ഏതാനും ഡിസൈൻ ഫീച്ചറുകൾ ഇവിയിൽ ഉണ്ടാകുമെന്നാണ് ചിത്രം നൽകുന്ന സൂചന. റേഞ്ച് റോവർ ഇലക്ട്രിക്, വി8 എൻജിലുള്ള റേഞ്ച് റോവർ മോഡലിനോട് സമമായിരിക്കുമെന്നാണ് നിർമാതാക്കൾ നൽകുന്ന ഉറപ്പ്. ജാഗ്വർ ലാൻഡ് റോവറിന്റെ ഫ്ളെക്സിബിൾ മോഡുലാർ ലോംഗിറ്റിയൂഡിനൽ ആർകിടെക്ചർ അടിസ്ഥാനമാക്കിയാണ് റേഞ്ച് ഓവർ ഇവി എസ്യുവി ഒരുങ്ങുന്നത്.
വാഹനം അതിവേഗം ചാർജ് ചെയ്യുന്നതിനുള്ള സംവിധാനം ഉറപ്പാക്കാൻ 800 വോൾട്ട് ചാർജിങ്ങ് സംവിധാനം ഒരുക്കുമെന്നാണ്. ഇലക്ട്രിക് ഡ്രൈവ് സിസ്റ്റത്തിന്റെ കരുത്ത്, ബാറ്ററി, ഷാസി തുടങ്ങിയവയുടെ കാര്യക്ഷമത തുടങ്ങിയവ വിലയിരുത്താനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന പരീക്ഷണയോട്ടം നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Story Highlights: Range Rover Electric Teased
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]