
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യസഭയില്‍ മോശം അവസ്ഥയില്‍. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദേശീയതലത്തില്‍ തകര്‍ന്ന കോണ്‍ഗ്രസിനെ നെഹ്റു കുടുംബത്തിന്റെ ഏകാധിപത്യവും പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കവും മുന്പെങ്ങുമില്ലാത്തവിധം ക്ഷയിപ്പിക്കുകയാണ്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി 17 മേഖലകളില്‍ നിന്ന് കോണ്‍ഗ്രസിന് ഇപ്പോള്‍ പ്രാതിനിധ്യമില്ല.
അംഗബലം കുറയുന്നതിനൊപ്പം പ്രാദേശിക തലങ്ങളില്‍ സ്വാധീനം നഷ്ടപ്പെട്ട് തീര്‍ത്തും ദുര്‍ബലരാകുന്ന സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തിക്കഴിഞ്ഞു. നാല് പ്രതിനിധികളാണ് രാജ്യസഭയില്‍ നിന്നും മാര്‍ച്ചില്‍ വിരമിച്ചത്. ഇതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഒരാളെ മാത്രമാണ് കോണ്‍ഗ്രസിന് ഉപരിസഭയില്‍ എത്തിക്കാനായത്. നിലവില്‍ 30 പേരാണ് കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം. വരുന്ന ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഒമ്പത് പേര്‍കൂടി വിരമിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി വീണ്ടും ചുരുങ്ങും.
ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഒഢീഷ, ഡല്‍ഹി, ഗോവ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യം തീര്‍ത്തും ഇല്ലാതാവും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് പ്രതിനിധികളില്ലാത്ത സ്ഥിതിയിലേക്കാണ് നീങ്ങുന്നത്.
അസമില്‍ നിന്നുള്ള രാജ്യസഭാംഗമായി ഡോ. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരുന്നു എന്നിടത്ത് നിന്നാണ് ഈ തിരിച്ചടി. തമിഴ്നാട്ടില്‍ ഒഴിവ് വരുന്ന ആറ് രാജ്യസഭ സീറ്റുകളില്‍ ഒന്ന് ഡിഎംകെ നല്‍കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]