
കൊല്‍ക്കത്ത: ഐപിഎല്‍ പടിവാതിലെത്തി നില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ക്യാപ്റ്റന്‍സിയെ ചൊല്ലി തര്‍ക്കം. ശ്രേയസ് അയ്യര്‍ക്ക് പകരം നിതീഷ് റാണയെ ക്യാപ്റ്റനാക്കാനുള്ള ടീം മെന്റര്‍ ഗൗതം ഗംഭീറിന്റെ നീക്കമാണ് ടീമില്‍ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതോടെയാണ നിതീഷ് റാണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താല്കാലിക ക്യാപ്റ്റനായത്.
പക്ഷെ റാണയ്ക്ക് ടീമിനെ പ്ലെ ഓഫില്‍ പോലും എത്തിക്കാനായില്ല. കൊല്‍ക്കത്ത ഫിനിഷ് ചെയ്തത് ഏഴാം സ്ഥാനത്ത്. പരിക്ക് ഭേദമായി തിരിച്ചെത്തിയതോടെ നായക സ്ഥാനം ശ്രേയസിന് തിരിച്ചുകിട്ടുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ക്ലബിന്റെ മെന്ററായി ചുമതലയേറ്റ ഗൗതം ഗംഭീറിന്റെ പിന്തുണ നിതീഷ് റാണയ്ക്കാണ്. റാണയെ നിലനിര്‍ത്തണമെന്ന് ഗംഭീര്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്.
ഗംഭീറും നിതീഷ് റാണയും ഒരേ കോച്ചിന് കീഴില്‍ കളി പഠിച്ചിരുന്നവരും ഡല്‍ഹിക്ക് വേണ്ടി ഒരുമിച്ച് കളിച്ചവരുമാണ്. റാണയ്ക്ക് വേണ്ടി ഗംഭീറിന് വേണ്ടി വാദിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. മാത്രമല്ല ഗംഭീര്‍ പ്രതികാരം തീര്‍ക്കുകയാണെന്നും വാദമുണ്ട്. 2018 ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ഗൗതം ഗംഭീറിന് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു. പകരം ക്യാപ്റ്റനായത് ശ്രേയസായിരുന്നു.
ഇതിന്റെ കലിപ്പ് ഇപ്പോഴും ഗംഭീറിന് തീര്‍ന്നിട്ടില്ലെന്നും വാദിക്കുന്നവരേറെ. പരിക്ക് മൂലം പുറത്തായതിന് ശേഷം ക്യാപ്റ്റന്‍സി മുമ്പും ശ്രേയസ് അയ്യര്‍ക്ക് നഷ്ടമായിട്ടുണ്ട്. തോളിന് പരിക്കേറ്റ് 2021 സീസണില്‍ കളിക്കാന്‍ ഡല്‍ഹി നായകനായ ശ്രേയസിനായില്ല. ആ സീസണില്‍ ടീമിനെ നയിച്ചത് റിഷഭ് പന്ത്. പരിക്ക് മാറി ശ്രേയ്സ് വന്നപ്പോളും പന്ത് തന്നെ തുടരട്ടെയെന്ന തീരുമാനമായിരുന്നു മാനേജ്മെന്റ്.
ക്ലബ് വിട്ട ശ്രേയസ് കൊല്‍ക്കത്തയിലെത്തി, ക്യാപ്റ്റനായി. എന്നാല്‍ ഡല്‍ഹിയിലെ സമാന സാഹചര്യമാണ് വീണ്ടും ശ്രേയസിന് മുന്നില്‍ വന്നിരിക്കുന്നത്.
Last Updated Dec 13, 2023, 9:28 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]