

അലങ്കാര മത്സ്യം വളർത്തുന്ന ഫൈബർ ടാങ്കിൽ വീണ് 2 വയസുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
മലപ്പുറം: അലങ്കാര മത്സ്യം വളർത്താൻ സ്ഥാപിച്ച ഫൈബർ ടാങ്കിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. താനൂർ കണ്ണന്തളിയിലാണ് അപകടം. കണ്ണന്തളി പനങ്ങാട്ടൂർ ചെറിയോരി വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്മിൻ ആണ് മരിച്ചത്.
ഇന്നലെ ഇച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബർ ടാങ്കിൽ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഉടൻ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കാണാതെ റോഡിലും മറ്റും ഏറെ നേരം വീട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് പനങ്ങാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
പിതാവ് ഫൈസൽ തിരുപ്പൂരിൽ ബേക്കറി ജോലിക്കാരനാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: മുഹമ്മദ് ഫർസീൻ, ഷിഫു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]