
മസ്കറ്റ്: ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. മസ്കറ്റ് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തിലാണ് തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സംഘമെത്തി തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ പ്രസ്താവനയില്‍ അറിയിച്ചു.
Read Also –
അതേസമയം ഒമാനിലേക്ക് വന്‍തോതില്‍ മയക്കുമരുന്നുമായി നുഴഞ്ഞു കയറിയ വിദേശികള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വടക്കന്‍ ബാത്തിനയില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളില്‍ നിന്ന് 100 കിലോഗ്രാം ഹാഷിഷും 25 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും പിടിച്ചെടുത്തു.
ഏഷ്യന്‍ രാജ്യക്കാരാണ് പിടിയിലായത്. മയക്കുമരുന്നുകളുടെയും ലഹരിപദാര്‍ത്ഥങ്ങളുടെയും കടത്ത് തടയുന്ന ഡയറക്ടറേറ്റ് ജനറലാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
Read Also –
രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; പിടികൂടിയത് കടൽ മാർഗം കടത്താൻ ശ്രമിച്ച 40 കിലോഗ്രാം ഹാഷിഷ്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വന്‍തോതില്‍ ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്. 150,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന 40 കിലോഗ്രാം ഹാഷിഷ് ആണ് പിടികൂടിയത്.
ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പ്രതികള്‍ പിടിയിലായത്. കോസ്റ്റ് ഗാര്‍ഡിന്റെ മാരിറ്റൈം സെക്യൂരിറ്റി വിഭാഗമാണ് ലഹരിമരുന്നുമായെത്തിയ ബോട്ട് പിടിച്ചെടുത്തത്. അഞ്ച് പേരാണ് ഇതിലുണ്ടായിരുന്നത്. ലഹരിമരുന്ന് കടത്തിനെ കുറിച്ച് രഹസ്യവിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Last Updated Dec 12, 2023, 10:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]