
പങ്കാളിയുമായി സന്തോഷകരമായ ഒരു ദാമ്പത്യമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ; എങ്കിൽ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ…
സ്വന്തം ലേഖകൻ
എല്ലാവരുടെയും ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് വിവാഹം. വിവാഹം കഴിക്കുന്നതോടെ പുരുഷനും സ്ത്രീക്കും മേല്‍ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും പ്രതീക്ഷകളും വര്‍ധിക്കും.
എന്നാല്‍ വിവാഹ ശേഷം സാധാരണയായി സ്ത്രീകള്‍ വരുത്തുന്ന ചില അബദ്ധങ്ങള്‍ ഉണ്ട്. അവ ദാമ്പത്യ ബന്ധത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുകയും തെറ്റിദ്ധാരണകള്‍ക്കും മറ്റും ഇടയാക്കുകയും ചെയ്തേക്കാം. പങ്കാളിയുമായി സന്തോഷകരമായ ഒരു ദാമ്പത്യമാണ് ആഗ്രഹിക്കുന്നതെങ്കില്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ…
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സ്വന്തം ഇഷ്ടങ്ങളെ ഒഴിവാക്കരുത്
സ്ത്രീകള്‍ മിക്കപ്പോഴും തങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും മറ്റുള്ളവര്‍ക്കുവേണ്ടി ബലികഴിക്കാറാണ് പതിവ്. തങ്ങളുടെ ഇഷ്ടങ്ങള്‍ മാറ്റിവെച്ച് ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ട കാര്യങ്ങള്‍ അവര്‍ ചെയ്തു നല്കുന്നു. ഭാര്യ, അമ്മ, മരുമകള്‍ എന്ന നിലയിലുള്ള എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റാനുള്ള ശ്രമത്തില്‍, അവരുടെ കരിയറിനും താത്പര്യങ്ങള്‍ക്കും പലരും പ്രാധാന്യം നല്‍കാറില്ല. ഇത് പിന്നീട് അവരില്‍ നിരാശയ്ക്ക് കാരണമായേക്കാം.
ഭര്‍ത്താവ് എല്ലാം മനസ്സിലാക്കുമെന്ന വിശ്വാസം
തങ്ങള്‍ ഒന്നും പറയാതെ തന്നെ ഭര്‍ത്താവ് എല്ലാ കാര്യങ്ങളും മനസ്സിലാക്കുമെന്ന് കരുതുന്നത് സ്ത്രീകള്‍ മിക്കപ്പോഴും വരുത്തുന്ന തെറ്റാണ്. തങ്ങളുടെ വികാരങ്ങളും ആവശ്യങ്ങളുമെല്ലാം ചോദിക്കാതെ തന്നെ ഭര്‍ത്താവ് അറിയുന്നുണ്ടെന്ന് ഇവര്‍ കരുതുന്നു. ഇത് ആവശ്യമില്ലാത്ത ആശയക്കുഴപ്പം സൃഷ്ടിക്കുകയും വേദനയുണ്ടാക്കുകയും ചെയ്യുന്നു. യാതൊരുകാരണവുമില്ലാതെ ഭര്ത്താക്കന്മാരിലും ഇത് സമ്മര്‍ദം സൃഷ്ടിക്കുന്നു. ഭര്‍ത്താവുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതാണ് ഇതിനുള്ള പോംവഴി.
ഇരുവരും തമ്മിലുള്ള അടുപ്പം
ഭര്‍ത്താവും ഭാര്യയും തമ്മില്‍ അടുപ്പം കാത്ത് സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സന്തോഷങ്ങളും ദുഃഖങ്ങളും പരസ്പരം പങ്കുവയ്ക്കുകയും മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുക. ദേഷ്യം കാരണം ഇരുവരും തമ്മിലുള്ള അടുപ്പം ഒഴിവാക്കാന്‍ ശ്രമിക്കരുത്. കാരണം ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിടവുണ്ടാക്കും.
പ്രതീക്ഷകള്‍
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഭര്‍ത്താവ് തീര്‍ച്ചയായും വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുന്നത് നിരാശയിലേക്ക് നയിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റുകയെന്നത് നിങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്.
തര്‍ക്കങ്ങള്‍ പരിഹരിക്കാതിരിക്കുന്നത്
ഓരോ ബന്ധങ്ങളും വ്യത്യസ്തമാണ്. അതിന്റേതായ പ്രത്യേകതകളും വെല്ലുവിളികളും അതിന് ഉണ്ട്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഭാര്യഭര്ത്താക്കന്മാര്ക്കുമിടയില് പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതെല്ലാം കൃത്യമായി കണ്ടെത്തി പരിഹരിക്കുകയെന്നതാണ് പ്രധാനം. അത് പരിഹരിക്കുന്നതിനുള്ള മനോഭാവമാണ് ആദ്യം വേണ്ടത്. അതേസമയം, ഇത് നിങ്ങള്ക്കെതിരല്ലെന്നും നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള പ്രശ്നത്തിനെതിരാണെന്നും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]