
കൊച്ചി: അങ്കറായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അശ്വതി ശ്രീകാന്ത്. ഇപ്പോള്‍ ചക്കപ്പഴം എന്ന പരമ്പരയിലൂടെ സ്ഥിരം പ്രേക്ഷകര്‍ക്ക്മുന്നിലെത്തുന്നു. ആങ്കര്‍ അഭിനേത്രി എന്നതിനപ്പുറം എഴുത്തുകാരിയും മോട്ടിവേഷന്‍ സ്പീക്കറുമൊക്കെയാണ് അശ്വതി. അശ്വതിയുടെ പല സംസാരവും അമ്മമാര്‍ക്ക് വേണ്ടിയുള്ളതാണ്, മക്കളെ വളര്‍ത്തുന്നതിനെ കുറിച്ചാണ്. ഇപ്പോള്‍ നടി ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിയ്ക്കുന്ന വീഡിയോയും അത്തരത്തിലുള്ളതാണ്.
വീട്ടില്‍ നിന്നും പോകാന്‍ ഇറങ്ങിയ അശ്വതിയ്ക്ക് മുന്നെ, ഇളയമകള്‍ കമല ഇറങ്ങി ഓടി ഡോറിന് അടുത്ത് പോയി നിന്നു. അമ്മ പോകേണ്ട എന്ന ലൈനില്‍. ‘അമ്മയ്ക്ക് ജോലിയ്ക്ക് പോകണം, പെട്ടന്ന് തിരിച്ചുവരാം, ഇന്നും കൂടെ പോയിക്കോട്ടെ’ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞ് മാറി നിന്നു, ഇത്തിരി നേരം പോയിട്ട് വാ എന്ന് പറഞ്ഞു. കുഞ്ഞിനോട് സന്തോഷത്തോടെ യാത്ര പറഞ്ഞ് പോകുന്നതാണ് അശ്വതി പങ്കുവച്ച വീഡിയോയിലെ കാഴ്ച.
എന്നാല്‍ മൂത്ത മകള്‍ പദ്മയുടെ കാര്യത്തില്‍ ഇത് തനിക്ക് പാലിക്കാന്‍ കഴിഞ്ഞില്ല, അത് അവളെ ഇന്സെക്യുര് ആക്കി എന്ന് അശ്വതി പറയുന്നു. “ഒളിച്ചും പാത്തുമാണ് വീട്ടില്‍ നിന്ന് ഞാന്‍ പുറത്തു കടന്നിരുന്നത്. കണ്ടാല്‍ നിലവിളിക്കുമെന്ന് ഉറപ്പാണ്. അത് കണ്ടിട്ട് പോകാന്‍ എനിക്കും സങ്കടമാണ്, മാനേജ് ചെയ്യാന്‍ വീട്ടില്‍ ഉള്ളവര്‍ക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ട് പോകാന്‍ ഒരുങ്ങുമ്പോഴേ ആരെങ്കിലും അവളെ എന്റെ അടുത്ത് നിന്ന് മറ്റും”
”സത്യത്തില്‍ അത് കുഞ്ഞിന്റെ ഇന്‍സെക്യൂരിറ്റി കൂട്ടിയതേയുള്ളൂ. പിന്നെ എന്നെ കാണുമ്പോള്‍ അവള് കൂടുതല്‍ വഴക്കാളിയായി. അടുത്ത് നിന്ന് മാറിയാലോ ഉറങ്ങിപ്പോയാലോ അമ്മ പൊയ്ക്കളയുമെന്ന് പേടിച്ചവള് കൂടുതല്‍ ഒട്ടിപ്പിടിച്ചുവെന്നും താരം പറയുന്നു.
മക്കള്‍ക്ക് സുരക്ഷിതത്വം തോന്നുന്നതിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് വിശ്വാസം. ഈ വിശ്വാസ ബോധം പഠനം, സാമൂഹിക കഴിവുകള്‍, പൊരുത്തപ്പെടുത്തല്‍, വൈകാരിക വികസനം എന്നിവയ്ക്ക് അടിത്തറയിടുന്നു- അശ്വതി പറഞ്ഞു.
Last Updated Dec 12, 2023, 9:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]