
ഗാസ- ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ ഗാസയിൽ രണ്ടു ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു. നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് ബന്ദികളാക്കിയ രണ്ടു പേർക്കും ജീവൻ നഷ്ടമായി. ബന്ദികളെ മോചിപ്പിക്കാനായി ഇസ്രായിൽ സൈന്യം സായുധ നീക്കം നടത്തിയപ്പോഴാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ബന്ദികളെ ബലം പ്രയോഗിച്ച് മോചിപ്പിക്കാമെന്ന ഇസ്രായിൽ നീക്കം അംഗീകരിക്കില്ലെന്ന് ഹമാസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസവും ഒരു ബന്ദിയെ മോചിപ്പിക്കാനുള്ള ഇസ്രായിൽ നീക്കം ബന്ദിയുടെ മരണത്തിൽ കലാശിച്ചിരുന്നു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ട ഇസ്രായിൽ സൈനികരുടെ എണ്ണം 180 ആയി എന്നാണ് ഔദ്യോഗിക കണക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]