തെന്നിന്ത്യയിലെ വിജയ നായികയാണ് തൃഷ. ലിയോയില്‍ വിജയ്യുടെ നായികയായത് തൃഷയായിരുന്നു. ചിരഞ്ജീവി നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിലും നായിക തൃഷയാണ്. തെലുങ്ക് നാഗാര്‍ജുന നായകനാകുന്ന ഒരു ചിത്രത്തിലും തൃഷ നായികയായി എത്തും എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ചിരഞ്ജീവിയുടെ വിശ്വംഭര എന്ന പുതിയ ചിത്രത്തിലാണ് തൃഷ നായികയാകുന്നത്. സംവിധാനം വസിഷ്ഠ മല്ലിഡിയാണ്. ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്ന് സൂചനകള്‍ ലഭിച്ചെങ്കിലും തൃഷയുടെ നായികാ വേഷത്തെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. കെഇ ജ്ഞാനവേല്‍ രാജ നിര്‍മിക്കുന്ന ചിത്രത്തിലാണ് തൃഷ നാഗാര്‍ജുനയുടെ നായികയാകുക എന്നാണ് റിപ്പോര്‍ട്ട്.
സത്യ എന്ന നായിക കഥാപാത്രമാകാൻ തന്നെ ലിയോയിലേക്ക് തെരഞ്ഞെടുത്തതിന് ലോകേഷ് കനകരാജിനോട് നന്ദിയുണ്ടെന്ന് വിജയ ആഘോഷ ചടങ്ങില്‍ തൃഷ പറഞ്ഞിരുന്നു. ലിയോയില്‍ എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷമുണ്ട്. എല്‍സിയുവില്‍ എന്നെയും ഉള്‍പ്പെടുത്തിയത് അംഗീകാരമാണ്. ഹൈസ്കൂള്‍ സുഹൃത്തിനെ കണ്ടുമുട്ടിയതു പോലെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞ് വിജയ്ക്കൊപ്പം വീണ്ടും ഒരു സിനിമയില്‍ വേഷമിടാനായത് എന്നും തൃഷ വ്യക്തമാക്കി.
വിജയ് പാര്ഥിപൻ എന്ന നായക കഥാപാത്രത്തെ ആയിരുന്നു ലിയോയില്‍ അവതരിപ്പിച്ചത്. പാര്‍ഥിപന്റെ ഭാര്യ സത്യയായിട്ടായിരുന്നു തൃഷ ചിത്രത്തില്‍ വേഷമിട്ടത്. കൊല്ലാതിരുന്നതില്‍ സന്തോഷം എന്ന തൃഷ പറയുമ്പോള്‍ ആരാധകര്‍ കണ്ടെത്തുന്ന സൂചന സത്യ എന്ന കഥാപാത്രം എല്‍സിയുടെ ഭാഗമാകാൻ സാധ്യതയുണ്ട് എന്നാണ്. എന്തായാലും ലിയോയും സത്യയുമൊക്കെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില് എത്തുമ്പോള്‍ ആവേശം വാനോളമാകും എന്ന് പ്രേക്ഷകര്‍ക്ക് തീര്‍ച്ചയുണ്ട്. ലിയോയിലേക്കാളും തൃഷയ്ക്ക് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പ്രകടനത്തിന് സാധ്യതയുള്ള ഒരു നായിക വേഷം നടിയുടെ ആരാധകര്‍ ആഗ്രഹിക്കുന്നുമുണ്ട്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]