ഇടുക്കി ജില്ലയിലെ നവകേരള സദസിൻ്റെ പര്യടനം അവസാനിപ്പിച്ച് കോട്ടയം ജില്ലയിലേക്കുളള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പെരുവന്താനത്ത് വെച്ച് കരിങ്കൊടിയും അസഭ്യവർഷവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം: ഇടുക്കി ജില്ലയിലെ നവകേരള സദസിൻ്റെ പര്യടനം അവസാനിപ്പിച്ച് കോട്ടയം ജില്ലയിലേക്കുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടിയും അസഭ്യവർഷവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഇടുക്കി ജില്ലയിലെ പെരുവന്താനത്തിന് സമീപം ചുഴുപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശുകയും തടയാൻ എത്തിയ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഉദ്യോഗസ്ഥരെ കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യം വിളിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേരിട്ടത്.
ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ന് ര വൈകുന്നേരം നാലിനാണ് പെരുവന്താനം ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
തുടർന്ന് പൈലറ്റ് വാഹനം നിർത്തി മുഖ്യമന്ത്രിയുടെ വാഹനത്തെ കടത്തിവിട്ടതിന് പിന്നാലെയാണ് അസഭ്യം വിളിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ നേരിട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിലുള്ള പ്രതിഷേധവും സംഘർഷാവസ്ഥയും ഉണ്ടാകുമെന്ന വിവരം റിപ്പോർട്ട് ചെയ്യുന്നതിൽ പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സെഷ്യൽ ബ്രാഞ്ച് ഗുരുതര വീഴ്ച്ചയാണ് വരുതിയത്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]