
ദുബൈ- ഐ. പി. എല്‍ ചരിത്രത്തില്‍ ആദ്യമായി കളിക്കാരുടെ ലേലം വിദേശത്ത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2024 വര്‍ഷത്തെ കളിക്കാരുടെ മിനി ലേലമാണ് ഡിസംബര്‍ 19ന് ദുബായില്‍ നടക്കുന്നത്.
ലേലത്തിന് 333 താരങ്ങളെയാണ് ഐ. പി. എല്‍ ഗവേണിംഗ് കൗണ്‍സില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കുന്ന 333 താരങ്ങളില്‍ 214 പേരാണ് ഇന്ത്യക്കാര്‍. ബാക്കി 119 പേര് വിദേശ താരങ്ങളാണ്. 111 ക്യാപ്ഡ് കളിക്കാരും 215 അണ്‍ക്യാപ്ഡ് കളിക്കാരും ഈ പട്ടികയിലുണ്ട്.
ഐ. പി. എല്‍ 2024-ല്‍ 10 ടീമുകള്‍ക്കും കൂടി 77 കളിക്കാരാണുള്ളത്. ചുരുക്കപ്പട്ടികയിലെ 333 പേരില്‍ നിന്നും 77 പേരായിരിക്കും വില്ക്കപ്പെടുക. താരങ്ങളുടെ പട്ടികയില്‍ രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള 23 താരങ്ങളാണുള്ളത്. ഒന്നരക്കോടി രൂപയാണ് 13 താരങ്ങളുടെ അടിസ്ഥാന വില.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
