

ഭിത്തി തുരന്നു പോയി, ജനൽചില്ലുകൾ പൊട്ടിച്ചിതറി;കോട്ടയം നീണ്ടൂരിൽ ഇടിമിന്നലില്‍ വീടിനു നാശം .
സ്വന്തം ലേഖിക
കോട്ടയം:നീണ്ടൂരിൽ ഇടിമിന്നലില്‍ വീടിനു നാശം. നീണ്ടൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഓണംതുരുത്ത് മൂലയില്‍ വീടിനാണ് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ ഇടിമിന്നലേറ്റത്.
വീടിന്റെ ഭിത്തികള്‍ക്കു വിള്ളല്‍ സംഭവിക്കുകയും ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറുകയും വീടിനു വെളിയിലുള്ള കുളിമുറിയുടെ ഭിത്തി തുരന്നു പോകുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇലക്ട്രിക് വയറിംഗും ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു. വീടിനുള്ളിലെ തടിഅലമാര ഇടിമിന്നലില്‍ തകര്‍ന്നു പോയി. വീടിനു സമീപം നിന്നിരുന്ന തേക്കിനും മിന്നലേറ്റു. ഇവിടെ വാടകയ്ക്കു താമസിക്കുന്ന മനോജും ഭാര്യ ബിന്ദുവും സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]