
പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ പോലീസുകാർ തമ്മിൽ കയ്യാങ്കളി; ഗ്ലാസ് ചില്ല് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്; നടപടിയെടുക്കുമെന്ന് പൊലീസ് മേധാവി
സ്വന്തം ലേഖകൻ
പാലക്കാട്: ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി. പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെ രണ്ടു സിപിഒമാര്‍ തമ്മിലാണ് അടിപിടി ഉണ്ടായത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്ലാസ് ചില്ല് തകര്‍ന്ന് ഇരുവര്‍ക്കും പരിക്കേറ്റു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഇരുവരും സുഹൃത്തുക്കളായിരുന്നു. ജോലിക്കിടെ വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ്സ് റൂമില്‍ വച്ച് ഇരുവരും തമ്മിലുള്ള ഉന്തും തള്ളും അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
ഗ്ലാസ് ചില്ല് തകര്‍ന്ന് ഇരുവരുടെയും കൈയ്ക്ക് പരിക്കേറ്റു. ഇരുവരെയും എഎസ്പി നേരിട്ട് വിളിപ്പിച്ചു. കേസെടുക്കണമെന്നായിരുന്നു ഒരു സിപിഒയുടെ നിലപാട്. എന്നാല്‍ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്.
ഇരുവര്‍ക്കുമെതിരെ വകുപ്പ്തല അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]